ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള ടോൾ ഫ്രീ നമ്പർ ഇതല്ല [ 24 Fact Check]

ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള ടോൾ ഫ്രീ നമ്പർ എന്ന പേരിൽ പ്രചരിക്കുന്നത് തെറ്റായ നമ്പർ. ( food wasting toll free number 24 fact check new )
വീടുകളിലോ, ആഘോഷ പരിപാടികളിലോ അധികം വരുന്ന ഭക്ഷണം പാഴായി പോകാതിരിക്കാൻ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചുവെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്. 1098 എന്ന നമ്പറാണ് സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരാണ് ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചതെന്നും പ്രചരിക്കുന്ന മെസേജിൽ പറയുന്നു.
Read Also: എസ് ബി ഐ അക്കൗണ്ട് ബ്ലോക്കായി; ഈ മെസേജ് വ്യാജം [24 Fact Check]
എന്നാൽ വാർത്ത വ്യാജമാണ്. 1098 എന്നത് ചൈൽഡ് ലൈൻ നമ്പറാണ്. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തല്ല ഈ ഹെൽപ് ലൈൻ നമ്പർ വന്നത്. 1996 മുതൽ കുട്ടികളുടെ സഹായത്തിനായി പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറാണ് 1098 എന്നത്.
കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്കിംഗ് പേജായ പ്രസ് ഇൻഫർമേൻ ബ്യൂറോ ഫാക്ട് ചെക്ക് വാർത്ത തള്ളി രംഗത്ത് വന്നിട്ടുണ്ട്.
Story Highlights: food wasting toll free number 24 fact check new
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here