Advertisement

ലഹരിയ്ക്കെതിരായ പോരാട്ടം; ലഹരി കേന്ദ്രങ്ങളെക്കുറിച്ച് വിവരം നൽകാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ട്വന്റിഫോർ

April 2, 2025
2 minutes Read

ലഹരിയ്ക്കെതിരായ പോരാട്ടത്തിൽ പുതിയ സംവിധാനവുമായി ട്വന്റിഫോർ. ലഹരി വിൽപന, ഉപയോഗ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നൽകാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി. വിവരങ്ങൾ അറിയിക്കുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായിരിക്കും. 1800 425 4295 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പൊടാവുന്നതാണ്. എസ്കെഎൻ ഫോർട്ടി കേരള യാത്രയുടെ ഭാ​ഗമായാണ് ടോൾഫ്രീ നമ്പർ പുറത്തിറിക്കിയിരിക്കുന്നത്.

24 മണിക്കൂറും വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാന്‍ കഴിയും. നിങ്ങള്‍ അറിയിക്കുന്ന വിവരങ്ങള്‍ അധികൃതരെ അറിയിക്കും. ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കുന്ന വിവരങ്ങള്‍ ഗൗരവകരമായി അന്വേഷിച്ച ശേഷം മാത്രമാകും അധികാരികള്‍ക്ക് വിവരങ്ങള്‍ കൈമാറൂ. നമ്പര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞെന്ന്‌ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.

ലഹരിക്കും അക്രമത്തിനും എതിരെ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന എസ്കഎൻ ഫോർട്ടി കേരള യാത്രയുടെ ആദ്യഘട്ട പര്യടനത്തിന് തൃശ്ശൂരിൽ സമാപിച്ചിരുന്നു. 15 ദിവസങ്ങൾ കൊണ്ട് എട്ട് ജില്ലകൾ പൂർത്തിയാക്കിയാണ് യാത്രാവസാനിച്ചത്. രണ്ടാംഘട്ട യാത്ര ഏപ്രിൽ ആറിന് ആരംഭിക്കും.

Story Highlights : Twenty-four launches toll-free number to provide information about drug centers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top