ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. യുവതിയുടെ നാല് ബന്ധുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാളും ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 20ന് ഹൈദരാബാദിലെ ബീഗം ബസാറിലാണ് യുവാവിനെ നാട്ടുകാർക്ക് മുന്നിലിട്ട് കുത്തിക്കൊന്നത്. ഉയർന്ന ജാതിയിൽ പെട്ട സഞ്ജന യാദവ് എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതിനായിരുന്നു കൊലപാതകം.
2021 ഏപ്രിലിലാണ് നീരജ് പൻവാറും സഞ്ജനയും വിവാഹിതരാവുന്നത്. നീരജ് രാജസ്ഥാനി ജാതിയിലും സഞ്ജന യാദവ് ജാതിയിലും പെട്ടയാളാണ്. സഞ്ജനയുടെ കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചാണ് ഇവർ വിവാഹം കഴിച്ചത്. അടുത്തിടെ ഇരുവരും സഞ്ജനയുടെ നാട്ടിലെത്തിയിരുന്നു. ഇത് സഞ്ജനയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചു. തുടർന്ന് നീരജിനെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30ഓടെ തൻ്റെ മുത്തച്ഛനുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ നീരജിനെ പ്രതികൾ തടഞ്ഞുനിർത്തി. തുടർന്ന് കത്തിയും മറ്റ് ആയുധങ്ങളുമായി ഇവർ ഇയാളെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ നീരജ് ആശുപതിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കൊലപാതകത്തിനു ശേഷം സ്ഥലം വിടുന്നതിനിടെ കർണാടകയിൽ വച്ച് ഇവരെ പൊലീസ് പിടികൂടി. ഒരു ബസിലാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല.
Story Highlights: intercaste marriage death arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here