Advertisement

ജാതി നോക്കി വീടുകയറുന്നുവെന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി വി ശിവൻകുട്ടി

May 22, 2022
2 minutes Read

ജാതി നോക്കി വീടുകയറുന്നുവെന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി വി ശിവൻകുട്ടി. വിഡി സതീശൻറെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രചാരണത്തിനെത്തിയ വീട്ടിലെ ഗൃഹനാഥനെയും കുടുംബത്തെയും അടുത്ത് വിളിച്ച് ഇവർ ഏത് ജാതിയാണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്.

വിഡി സതീശൻ മനസിലിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞുനടക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡൻറും പങ്കെടുക്കുന്ന പരിപാടികളിൽ ആളും അനക്കവുമില്ല. അധിക്ഷേപ പരാമർശങ്ങളാണ് കോൺഗ്രസ് പാർട്ടിയുടെ മുഖമുദ്ര. എൽഡിഎഫ് ഉറപ്പായും 100 സീറ്റ് തികച്ച് സെഞ്ച്വറിയടിക്കും. തൃക്കാക്കരയിൽ വികസന പ്രവർത്തനങ്ങൾ വരണമെങ്കിൽ ജോ ജോസഫ് വിജയിക്കണം. സിൽവർ ലൈൻ വരുംതലമുറയ്ക്ക് ആവശ്യമുള്ള പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായം, സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകും; വി ശിവൻകുട്ടി

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി. ട്വന്റി-20യും ആം ആദ്മി പാർട്ടിയും ഒരുമിച്ചുള്ള ജനക്ഷേമ സഖ്യം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന കേരളം ചർച്ച ചെയ്ത ചോദ്യത്തിന് ഇതോടെ ഉത്തരമായി. ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇത് കാരണമാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കേണ്ടെന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തത്.

തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വോട്ടർമാർ വോട്ട് ചെയ്യണം. പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വീഴരുതെന്നും സാബു എം ജേക്കബ് പറഞ്ഞു.

Story Highlights: Minister V Sivankutty against VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top