ആഡംബരങ്ങളില്ല; വൃദ്ധസദനത്തില്‍ വച്ച് പി. ശ്രീരാമകൃഷ്ണന്റെ മകള്‍ വിവാഹിതയായി

മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനുമായ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹിതയായി. തവനൂരിലെ വൃദ്ധസദനത്തില്‍ വെച്ച് ലളിതമായായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശി സംഗീത് ആണ് വരന്‍. ചടങ്ങുകള്‍ക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരം ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പ്രമുഖര്‍ വിവാഹചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇന്ന് രാവിലെ 9 മണിക്കാണ് തവനൂര്‍ വൃദ്ധ സദനം നിരഞ്ജനയുടെയും വരന്‍ സംഗീതിന്റെയും വിവാഹ വേദിയായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വരണമാല്യം എടുത്തു നല്‍കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു ഞായറാഴ്ചത്തെ വിവാഹചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ക്ക് ശേഷം അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരവും ഒരുക്കിയിരുന്നു.
ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട് പോയ അച്ഛനമ്മമാര്‍ക്ക് ഒപ്പമാകണം വിവാഹമെന്ന തീരുമാനമെടുത്തത് നിരഞ്ജന തന്നെയായിരുന്നു. വൃദ്ധ സദനത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു പി ശ്രീരാമകൃഷ്ണനും കുടുംബവും.
Story Highlights: p sreeramakrishnan’s daughter married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here