Advertisement

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ല; നിലപാട് വ്യക്തമാക്കി ജനക്ഷേമ സഖ്യം

May 22, 2022
2 minutes Read
peoples welfare alliance wont support any party in thrikakkara

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് സാബു എം ജേക്കബ്. ട്വന്റി-20യുടേയും ആം ആദ്മി പാർട്ടിയുടേയും സഖ്യമായ ജനക്ഷേമ സഖ്യം തൃക്കാക്കരയിൽ ആർക്കൊപ്പം നിൽക്കുമെന്ന കേരളം ചർച്ച ചെയ്ത ചോദ്യത്തിനാണ് ഇതോടെ ഉത്തരമായിരിക്കുന്നത്.

ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇത് കാരണമാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കേണ്ടെന്ന നിലപാട് ജനക്ഷേമ സഖ്യം എടുത്തതെന്ന് സാബു എം ജേക്കബ് പറഞ്ഞു.

‘ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വോട്ടർമാർ വോട്ട് ചെയ്യണം. പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വീഴരുത്. ജനങ്ങൾ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വിവേകത്തോടെ വോട്ട് ചെയ്യണം. ജനങ്ങൾ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കപ്പെടട്ടേ’- സാബു എം ജേക്കബ് പറഞ്ഞു.

Story Highlights: peoples welfare alliance wont support any party in thrikakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top