വിതുരയില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ച സംഭവം: മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

തിരുവനന്തപുരം വിതുരയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച ശെല്‍വരാജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ശെല്‍വരാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് പൊലീസ് കടക്കുക. കാട്ടുപന്നിയുടെ ശല്യത്തെ തുടര്‍ന്ന് സമീപത്തെ വീട്ടുകാരാണ് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ശെല്‍വരാജിന്റെ മൃതദേഹമുള്ളത്. ഇയാള്‍ എന്തിനാണ് ഈ പ്രദേശത്ത് വന്നതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ വിതുരയ്ക്ക് സമീപം ലക്ഷ്മി എസ്റ്റേസ്റ്റിനടത്താണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വൈദ്യുതാഘാതമേറ്റ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കാട്ടുപന്നിക്കായി വച്ച കെണിയില്‍ ഇവര്‍ അകപ്പെടുകയായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സ്ഥലമുടമയേയും സുഹൃത്തിനേയും കസ്റ്റഡിയില്‍ എടുത്തത്. മറ്റെവിടെ നിന്നെങ്കിലും ഷോക്കേറ്റ് മരിച്ചതിന് ശേഷം മൃതദേഹം വയലില്‍ കൊണ്ടു വന്നിട്ടതാണോയെന്നും സംശയമുണ്ട്.
Story Highlights: police case death pig trap electric shock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here