‘പരാതി നൽകിയിട്ടും മാനേജ്‌മെന്റ് നടപടി എടുത്തില്ല’; രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിക്കെതിരെ വിദ്യാർത്ഥിനി

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പീഡന പരാതിയിൽ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി രംഗത്ത്. പരിശീലകനെതിരെ പരാതി നൽകിയിട്ടും മാനേജ്‌മെന്റ് നടപടി എടുത്തില്ലെന്നും ഒത്തുതീർപ്പിനുള്ള ശ്രമമാണ് നടന്നതെന്നുമാണ് ആരോപണം. ഹൈക്കോടതിയിൽ നിന്ന് മുഖ്യപരിശീലകന് മുൻകൂർ ജാമ്യം ലഭിച്ചത് അക്കാദമിയിൽ നിന്നുള്ള അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്നും പരാതിക്കാരി പറയുന്നു. ( sexual allegation against rajiv gandhi aviation academy )
തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പൈലറ്റ് ട്രെയിനിയാണ് ചീഫ് ഫ്‌ലയിംഗ് ഇൻസ്ട്രക്റ്റർക്കെതിരെ പരാതി നൽകിയത്. പരിശീലനത്തിനിടെ അടക്കം തനിക്കെതിരെ ലൈംഗീക അതിക്രമമുണ്ടായെന്നാണ് പരാതി. പല തവണ ഒറ്റയ്ക്ക് ക്യാബിനിലെത്താൻ ആവശ്യപ്പെട്ടു.
പരാതിയുമായി അക്കാദമിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഒത്തു തീർക്കാനുള്ള നീക്കങ്ങളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പരാതിക്കാരി പറയുന്നു.
ആരോപണ വിധേയനായ പരിശീലകന്റെ നിർദേശ പ്രകാരം സഹപാഠി തന്റെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. പരിശീലന കേന്ദ്രത്തിലെ അവഹേളനത്തിൽ മനം നൊന്ത് പൈലറ്റ് ട്രെയിനി നാടുവിട്ടിരുന്നു. ഇരുപത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ കന്യാകുമാരിയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
Story Highlights: sexual allegation against rajiv gandhi aviation academy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here