കൊല്ലത്ത് അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത്. അയൽവാസി സേതുരാജ് ഒളിവിലാണ്. ( kollam man murdered by neighbor )
ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട തിലകനും സേതുവും തമ്മിൽ വൈരാഗ്യമുണ്ടായിരുന്നു. ബന്ധുക്കളായ ഇവർ ഏറെ നാളുകളായി ശത്രുക്കളാണ്. ഇവർ തമ്മിൽ വെട്ടുകേസുണ്ടായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തിനൊടുവിൽ തിലകനെ സേതുരാജ് വെട്ടികൊലപ്പെടുത്തുന്നത്.
മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. പൂയപ്പള്ളി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. തിലകന്റെ പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് മറ്റ് നടപടികളിലേക്ക് കടക്കും. സേതുവിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
Story Highlights: kollam man murdered by neighbor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here