Advertisement

പെട്രോളിനും ഡീസലിനും നികുതി കുറച്ച് മഹാരാഷ്ട്ര

May 23, 2022
1 minute Read

പെട്രോളിന്‍റെയും ഡീസലിന്‍റെയും വാറ്റ് നികുതി കുറച്ച് മഹാരാഷ്ട്ര. മൂല്യവർധിത നികുതി പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയുമാണ് കുറഞ്ഞത്. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറിന്‍റെ നടപടി.

വാറ്റ് നികുതി കുറക്കുന്നതിലൂടെ സർക്കാറിന് മാസം പെട്രോൾ നികുതിയിൽ 80 കോടി രൂപയുടെയും ഡീസൽ നികുതിയിൽ 125 കോടിയുടെയും കുറവുണ്ടാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നികുതി കുറച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ച കേന്ദ്ര സർക്കാർ നടപടി പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവകാശപ്പെട്ടിരുന്നു.

Story Highlights: maharastra cuts tax on petrol and diesel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top