ഷാർജ കുട്ടികളുടെ വായനോത്സവത്തിന് സമാപനം

പതിമൂന്നാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് സമാപനം. ഷാർജ എക്സ്പോ സെൻ്ററിൽ നടന്ന മേളയിൽ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരാണ് പങ്കെടുത്തത്. കുട്ടികൾക്ക് അറിവിൻ്റെയും വിനോദത്തിൻ്റെയും പുതിയ കാഴ്ചകൾ സമ്മാനിച്ചാണ് വായനോത്സവത്തിന് തിരശ്ശീല വീണത്.
‘സർഗാത്മകത സൃഷ്ടിക്കുക’ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ കഴിഞ്ഞ 12 ദിവസമായി നടന്ന വായനോത്സവം കുട്ടികളോടൊപ്പം മുതിർന്നവർക്കും നവ്യാനുഭവമായിരുന്നു. ചിത്രരചന, പാചകം, ശാസ്ത്രം, ക്രാഫ്റ്റ് തുടങ്ങി കുട്ടികൾക്ക് വിവിധ വിനോദ പരിപാടികളും ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. മേള നന്നായി ആസ്വദിച്ചാണ് മടങ്ങുന്നതെന്ന് കുട്ടികൾ പറയുന്നു.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകങ്ങൾ വാങ്ങുന്നതിനായി 25 ലക്ഷം ദിർഹം അനുവദിച്ചത് ഏറെ ആശ്വാസം പകരുന്നതായി മേളയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിന്നടക്കം 15 രാജ്യങ്ങളിൽ നിന്ന് 139 പ്രസാധകർ തങ്ങളുടെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചു.
Story Highlights: sharjah childrens reading festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here