അടുത്ത സീസണിൽ ഐപിഎലിലേക്ക് തിരികെയെത്തും; ആവേശ പ്രഖ്യാപനവുമായി എബി ഡിവില്ലിയേഴ്സ്

അടുത്ത സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുമെന്ന പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ്. 2011 മുതൽ 10 സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ഡിവില്ല്യേഴ്സ് 2021ൽ ഐപിഎലിൽ നിന്ന് വിരമിച്ചു. ഈ സീസണിൽ താരം കളിച്ചിരുന്നില്ല.
കളിക്കാരനായാണോ പരിശീലക സംഘത്തിലേക്കാണോ താരം തിരികെയെത്തുക എന്നതിൽ വ്യക്തതയില്ല. എന്തായാലും താൻ അടുത്ത വർഷം ഐപിഎലിലേക്ക് തിരികെയെത്തുമെന്ന് ഡിവില്ല്യേഴ്സ് പറഞ്ഞു. അടുത്ത വർഷം ബാംഗ്ലൂരിൽ മത്സരങ്ങൾ നടക്കുമെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ തന്റെ രണ്ടാമത്തെ ഹോം ടൗണിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നുണ്ട്. ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞുകവിയുന്നത് കാണണമെന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഡിവില്ല്യേഴ്സ് ബാംഗ്ലൂരിലേക്ക് തിരികെയെത്തുമെന്ന് കഴിഞ്ഞ ദിവസം വിരാട് കോലി സൂചന നൽകിയിരുന്നു.
Story Highlights: ab devilliers ipl royal challengers bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here