എല്ലാ സന്തോഷങ്ങളും അവനും ലഭിക്കണം; വീൽ ചെയറിലിരിക്കുന്ന സുഹൃത്തിനെ സഹായിക്കുന്ന കുട്ടി…

നല്ല സൗഹൃദങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല സമ്പാദ്യമാണ്. ജീവിതത്തിൽ മുന്നോട്ട് നീങ്ങാൻ, നല്ലത് പഠിക്കാൻ, അങ്ങോട്ടും ഇങ്ങോട്ടും കരുതലും താങ്ങുമാകാൻ സൗഹൃദങ്ങൾ വഴികാട്ടിയാകും. കുഞ്ഞുങ്ങളിലെ സൗഹൃദം എപ്പോഴും നിഷ്കളങ്കമായിരിക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വീൽ ചെയറിലിരിക്കുന്ന തന്റെ സുഹൃത്തിനെ കായിക വിനോദത്തില്‍ പങ്കെടുപ്പിക്കുന്ന ഒരു കുഞ്ഞു ബാലന്റെ വീഡിയോ കയ്യടി നേടുകയാണ്.
വീൽ ചെയറിലുള്ള തന്റെ സഹപാഠിയെ വിനോദത്തിൽ പങ്കെടുക്കാൻ സഹായിക്കുകയാണ് സുഹൃത്ത്. കുറച്ച് വിദ്യാർത്ഥികൾ ഒരു കായിക വിനോദത്തിൽ പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഫിനിഷിങ് പോയിന്റിലെത്താൻ മത്സരിച്ച് ഓടിയതിന് ശേഷം അവൻ തന്റെ ഭിന്നശേഷിക്കാരനായ സുഹൃത്തിനരികെയെത്തി. അതിനുശേഷം അവനിരിക്കുന്ന വീൽ ചെയർ തള്ളിക്കൊണ്ടാണ് അവൻ ഓടിയത്. തന്റെ സുഹൃത്തിനേയും ആ വിനോദത്തിൽ പങ്കെടുക്കാൻ സഹായിക്കുകയായിരുന്നു അവൻ.
Buddy making sure his friend is included in on the fun. ?❤️??? pic.twitter.com/zgDv4nMNvP
— Fred Schultz (@FredSchultz35) May 22, 2022
എന്തുതന്നെയാണെങ്കിലും ഹൃദയസ്പർശിയായ കുറച്ച് നിമിഷങ്ങളാണ് വിഡിയോയിൽ ഉള്ളത്. ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ലക്ഷകണക്കിന് കാഴ്ചക്കാരും നിരവധി കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചിരിക്കുന്നത്. ചേർത്തുനിർത്താൻ ഒരു നല്ല കൂട്ടുകാരനുണ്ടെങ്കിൽ ജീവിതം അത്രമേൽ മനോഹരമായിരിക്കുമെന്ന് കാണിച്ചു തരുന്ന കുറച്ച് നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here