തൃക്കാക്കരയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സിപിഐഎമ്മില്‍

തൃക്കാക്കരയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 18 പേര്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തൃക്കാക്കര 23-ാം വാര്‍ഡ് കമ്പിവേലിക്കകത്താണ് കോണ്‍ഗ്രസ് നേതാക്കളാണ് കുടുംബസമേതം സിപിഐഎമ്മിനൊപ്പം ചേര്‍ന്നതായി അറിയിച്ചത്.
ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ സി.എം.നിഷാദിന്റെയും നിഷാദിന്റെ ഭാര്യയും മുന്‍ യുഡിഎഫ് കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജെഷീനയുടെയും നേതൃത്വത്തില്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.എസ്.സിറാജ്, റിജോ റോയി, ഐഎന്‍ടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കളായ റോബിന്‍ റോയ്, മിഥുന്‍ ഷിലന്‍, ഷിബിന്‍ ആന്റണി, ടി.എസ്.സുധീഷ്, കെ.എക്‌സ് ജോസഫ്, സനീഷ് സലിം എന്നിവരടക്കമുള്ളവരാണ് സിപിഐഎമ്മിലേക്ക് ചേര്‍ന്നത്. പാര്‍ട്ടിയിലേക്ക് വന്നവരെ സിപിഐഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രക്തഹാരം അണിയിച്ച് പതാക നല്‍കി സ്വീകരിച്ചു.
Story Highlights: Congress leaders and activists in the CPI (M) in Thrikkakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here