Advertisement

തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കി; സര്‍ക്കാരിനെതിരെ ജനം വിധി എഴുതുമെന്ന് കെ മുരളീധരന്‍ എം പി

May 24, 2022
2 minutes Read

തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കിയാണ് സാധാരണ ഗതിയില്‍ ഏരിയ തിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്ന് കെ മുരളീധരന്‍ എം പി. സിപിഐഎം പ്രത്യയശാസ്ത്രം മറന്നു. വീട്ടിലെത്തുന്ന മന്ത്രിമാര്‍ക്ക് ജനങ്ങള്‍ ചായയും പലഹാരങ്ങളും നല്‍കും. എന്നാല്‍ വോട്ട് യുഡിഎഫിനാണ് നല്‍കുകയെന്ന് മുരളീധരന്‍ പറഞ്ഞു. തൃക്കാക്കരയില്‍ വോട്ട് തേടാന്‍ ഒരു വര്‍ഷത്തെ വികസന നേട്ടം ഒന്നും സര്‍ക്കാരിനില്ലെന്നും മുരളീധരന്‍ പറഞ്ഞു. മെയ് 31ന് തൃക്കാക്കരയിലെ ജനകീയ കോടതിയില്‍ സര്‍ക്കാരിനെതിരെ ജനം വിധി എഴുതുമെന്നും അദ്ദേഹം പറഞ്ഞു.(congress mp k muraleedharan criticizes cpim)

Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…

ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. കല്ലിടല്‍ നിര്‍ത്തിയെന്ന് ഒരു മന്ത്രി പറയുന്നു എന്നാല്‍ നിര്‍ത്തിയിട്ടില്ലെന്ന് മറ്റൊരു മന്ത്രി പറയുന്നു. കെ റെയില്‍ വന്നാല്‍ കേരളത്തില്‍ പ്രളയമുള്‍പ്പെടെ വരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ കല്ലിട്ട സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. തൃക്കാക്കരിയല്‍ പി ടി തോമസിന്റെ പിന്‍ഗാമിയായി ഉമ തന്നെ വരും. അദ്ദേഹം കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ് വിട്ടവരെ വച്ചാണ് എല്‍ഡിഎഫ് ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നത്. അവര്‍ കോണ്‍ഗ്രസിന് വേണ്ടാത്തവരാണ്. അങ്ങനെയുള്ളവരെ വച്ച് സിപിഐഎം പുതിയ പദ്ധതി നടത്തുന്നുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

നടിക്കൊപ്പമാണെന്ന് പറഞ്ഞ സര്‍ക്കാര്‍, പരാതി ഉന്നയിച്ചപ്പോള്‍ അതിജീവിതയ്‌ക്കെതിരെ തിരിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗയീതയും ഒരുപോലെ എതിര്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Story Highlights: congress mp k muraleedharan criticizes cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top