ഹെലികോപ്റ്റർ രൂപം മാറ്റി ഹെലിക്യാമ്പ്; വേറിട്ടൊരു ആശയവുമായി ദമ്പതികള്‍…

കാറുകളും ബൈക്കുകളുമെല്ലാം രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഹെലികോപ്റ്റർ രൂപം മാറ്റം വരുത്തി ഉപയോഗിക്കുന്ന ദമ്പതികളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കാലങ്ങളോളം ഉപയോഗിച്ച് കാലാവധി കഴിഞ്ഞ ഹെലികോപ്റ്റർ ബോഡി മാർക്കറ്റിൽ വില്പനയ്ക്ക് കണ്ടപ്പോഴാണ് ദമ്പതികൾക്ക് വ്യത്യസ്തമായ ഒരു ആശയം തോന്നിയത്. യുഎസിൽ നിന്നുള്ള ദമ്പതികളാണ് ഇതോടെ വേറിട്ടൊരു ആശയവുമായി രംഗത്തെത്തിയത്. യു എസ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പൈലറ്റുമാരാണ് ബ്ലാക്ക് മോറിസും മാഗി മാർട്ടിനും .
മാർക്കറ്റിൽ കണ്ട ഹെലികോപ്റ്റർ ബോഡി വാങ്ങി അതിനെ സ്വന്തമായൊരു ക്യാംപ് ഹൗസാക്കി മാറ്റുകയാണ് അവർ ചെയ്തത്. ആശയം മനസിലുദിച്ചതോടെ ഇരുവരും ഒന്നും ആലോചിച്ചില്ല ആ ഹെലികോപ്ടർ അങ്ങ് സ്വന്തമാക്കി. ആദ്യം ഈ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നത് ജർമൻ സൈനിക പൊലിസ് ആയിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. ലോകം ചുറ്റി ഒടുവിൽ വിശ്രമവേളയിലാണ് ഹെലികോപ്റ്റർ ഇവരുടെ കൈകളിൽ എത്തിയത്.
ഇപ്പോൾ പുതിയൊരു വേഷപ്പകർച്ചയിലാണ് ഈ ഹെലികോപ്റ്റർ. രൂപം മാറ്റം വരുത്തി കിടിലൻ മേക്കോവറിലാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനകത്ത് സുഖപ്രദമായി താമസിക്കാനുള്ള എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ടിവി, റൂം തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഹെലികോപ്റ്ററിനെ ഹെലി ക്യാംപാക്കിയ മുഴുവൻ പ്രക്രിയയും ദമ്പതികൾ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇത്തരമൊരു ആശയം തോന്നിയപ്പോൾ ഭാര്യയോട് ആണ് പറഞ്ഞതെന്നും എല്ലാ പിന്തുണയും നൽകി അവൾ കൂടെ നിന്നെന്നും മോറിസ് പറഞ്ഞു.
Story Highlights: Couple buys retired helicopter from Facebook marketplace, converts it into a camp house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here