ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അന്‍സാറാണെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ രണ്ട് പേരെ നേരത്തെ കസ്റ്റഡിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് പി.എ.നവാസ്, കുട്ടിയെ അന്‍സാര്‍ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. അതില്‍ അന്‍സാറിന്റെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ കുട്ടി മതവിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാക്യങ്ങള്‍ റാലിയില്‍ ഉപയോഗിച്ചതായി കണ്ടെത്തി.
ഈ പശ്ചാതലത്തിലാണ് 153 (a) വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ തെയ്യാറായത്. കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം.
Story Highlights: One person has been arrested in the Alappuzha anti-religious slogan case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here