ജപ്പാനിൽ ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് ഹിന്ദിയിൽ വരവേൽപ്പ് നൽകി ജാപ്പനീസ് കുട്ടികൾ; ശ്രദ്ധനേടി വിഡിയോ…

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിൽ എത്തിയത്. അദ്ദേഹം എത്തിയ ടോക്കിയോയിലെ ഒരു ഹോട്ടലിൽ ഇന്ത്യൻ പ്രവാസികളും ജാപ്പനീസ് പൗരന്മാരും അദ്ദേഹത്തിന് വൻസ്വീകരണമാണ് നൽകിയത്. ആളുകൾ ഇന്ത്യൻ ദേശീയ പതാക വീശിയും സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയുമാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്.
മന്ത്രിയെ സ്വീകരിക്കാൻ ജാപ്പനീസ് കുട്ടികളും ഉണ്ടായിരുന്നു. അതിനിടയിലാണ് ഒരു കുട്ടി ഹിന്ദി സംസാരിച്ചുകൊണ്ട് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘ആപ്കാ സ്വാഗത് ഹേ’ എന്നു പറഞ്ഞുകൊണ്ടാണ് കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. കുട്ടിയുടെ ഹിന്ദിയിലുള്ള ഭാഷ പ്രാവീണ്യം പ്രധാനമന്ത്രിയെ ആകർഷിച്ചു. ബാലനുമായി സംസാരിക്കുകയും ശേഷം പ്ലക്കാർഡിൽ ഒപ്പിട്ട് നൽകുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
#WATCH | "Waah! Where did you learn Hindi from?… You know it pretty well?," PM Modi to Japanese kids who were awaiting his autograph with Indian kids on his arrival at a hotel in Tokyo, Japan pic.twitter.com/xbNRlSUjik
— ANI (@ANI) May 22, 2022
ഹിന്ദി നന്നായിട്ട് സംസാരിക്കുന്നുണ്ട് എന്നും എവിടെ നിന്നാണ് ഹിന്ദി പഠിച്ചതെന്നും പ്രധാമന്ത്രി കുട്ടിയോട് ചോദിച്ചു. അതോടൊപ്പം തന്നെ മലയാളത്തിൽ സ്വാഗതം എന്നെഴുതിയ പ്ലക്കാർഡുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മെയ് 23 ന് ആരംഭിച്ച തന്റെ ദ്വിദിന പര്യടനത്തിന്റെ ഭാഗമായാണ് ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ വ്യക്തിഗത ക്വാഡ് ഉച്ചകോടിയാണിത്.
Story Highlights: PM Modi’s Hindi interaction with Japanese kids in Tokyo goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here