സ്ത്രീധന പീഡനം: രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു

സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു. തെലങ്കാനയിലെ നാര്‍ക്കെറ്റ്പ്പളളിയിലാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ടാണ് സ്ത്രീ മകനെ കൊലപ്പെടുത്തി പിന്നാലെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ലസ്യ എന്ന സ്ത്രീയും മകനുമാണ് മരിച്ചത്.
മകനെ കൊലപ്പെടുത്തി യുവതി നേരെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കാന്‍ തയാറെടുക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ യുവതിയെ പിന്തിപ്പിക്കാനും വാതില്‍ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
ലസ്യയുടെ ഭര്‍ത്താവ് നരേഷ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ യുവതിയേയും മകനേയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഇത് സഹിക്കവയ്യാതെയാണ് ലസ്യ മകനെക്കൊലപ്പെടുത്തി ജീവനൊടുക്കിയതെന്നാണ് വിവരം. എന്നിരിക്കിലും മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് നാര്‍ക്കെറ്റ്പ്പള്ളി സിഐ ശിവരാമ റെഡ്ഡി അറിയിച്ചു.
Story Highlights: Woman kills son, hangs self over dowry harassment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here