ഇടത് മുന്നണി ഭരിച്ചത് കൊണ്ടുമാത്രമാണ് ദിലീപ് ജയിലിൽ കിടന്നത്; അതിജീവിതയ്‌ക്കൊപ്പമെന്ന് എ എ റഹീം എം പി ട്വന്റിഫോറിനോട്

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എ എ റഹീം എം പി. ദിലീപ് ജയിലിൽ കിടന്നത് ഇടത് മുന്നണി ഭരിച്ചത് കൊണ്ടുമാത്രമാണെന്ന് എ എ റഹീം എം പി ട്വന്റിഫോറിനോട് പറഞ്ഞു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ഇടപെട്ടത് ഇടത് മുന്നണിയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് ദിലീപ് ജയിലിൽ കിടന്നതെന്നും എ എ റഹീം എം പി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനം അപകടകരമായ സൂചനയെന്നും എ എ റഹീം എം പി ട്വന്റിഫോറിനോട് പറഞ്ഞു. (aa rahim mp about actress attack)
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
‘എൽ ഡി എഫ് കേരളം ഭരിച്ചിരുന്നത് കൊണ്ടുമാത്രമാണ്, പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് ദിലീപ് ജയിലിൽ കിടന്നത്. കേസിന്റെ ആദ്യ ഘട്ടത്തിൽ എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞ് പോയവരാണ് പിന്നീട് തുടരന്വേഷണത്തിനായി വന്നത് പക്ഷെ പൊലീസും ആഭ്യന്തരവകുപ്പും അത് ഉപേക്ഷിച്ചില്ല.അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ഇടപെട്ടത് ഇടത് മുന്നണിയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനം അപകടകരമായ സൂചനയാണ്’- എ റഹീം എം പി ട്വന്റിഫോറിനോട് പറഞ്ഞു.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് നേതാക്കൾക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനിൽ പരാതി നൽകി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെബി മേത്തറാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. മുൻ മന്ത്രി എം എം മണി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെ പ്രതി ചേർത്താണ് മഹിളാ കോൺഗ്രസ് വനിതാ കമ്മീഷന് പരാതി നൽകിയത്.
മൂവരുടെയും ചില പ്രതികരണങ്ങൾ അതിജീവിതയെ സമൂഹത്തിൽ ആക്ഷേപിക്കുന്ന തരത്തിലാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളുകളും ഇപ്പോൾ ആ സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളും ബോധപൂർവം അതിജീവിതയെ സമൂഹത്തിന് മുന്നിൽ ആക്ഷേപിക്കുന്ന തരത്തിലാണ് ചില പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. ആ പ്രസ്‌താവനകൾ അതിജീവിതയ്ക്ക് മാത്രമല്ല, സ്ത്രീകളെ പൊതുവായി അപമാനിക്കുന്ന തരത്തിലാണ്. ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുഡിഎഫ് മഹിളാ കോൺഗ്രസ് വനിതാ കമ്മിഷന് പരാതി നൽകിയത്.
Story Highlights: aa rahim mp about actress attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here