ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്‍റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. വിമാനത്തിന്റെ ഇടത് ടയർ പരന്ന നിലയിലായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിർത്തി. ശേഷം യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.
Read Also: ഇന്ത്യ- യുകെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ മെയ് ഒന്ന് മുതല്‍ പുനഃരാരംഭിക്കുന്നു
Story Highlights: Air India Express plane tire explodes during landing in Riyadh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here