‘ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ല’; പി സി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു; മുഖ്യമന്ത്രി

പി സി ജോർജ് വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു. നടപടികളിൽ അസ്വാഭാവികതയില്ല. ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. എന്തും വിളിച്ച് പറയാവുന്ന നാടല്ല കേരളം. പൊലീസ് തങ്ങളുടെ കടമ നിർവഹിക്കുകയായിരുന്നു. നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കും. മത നിരപേക്ഷതയ്ക്ക് വർഗീയ ശക്തികൾ അഴിഞ്ഞാടാൻ തയ്യാറാകുമ്പോൾ ആ വർഗീയ ശക്തികൾക്ക് എതിരെയുള്ള നടപടി സ്വാഭാവികമായും പൊലീസ് സ്വീകരിക്കും.(chief minister criticise pc george justifies arrest)
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
ഇതിന്റെ ഒരു ചെറുപതിപ്പാണ് ആലപ്പുഴയിൽ ഉണ്ടായത്. ആലപ്പുഴയിലെ എസ് ഡി പി ഐക്കാർ നടത്തിയ പ്രകടനത്തിൽ പത്ത് വയസുള്ള കുട്ടിയെ ഒരാൾ ചുമലിലേറ്റി കുട്ടിയെക്കൊണ്ട് മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു. ആ മുദ്രാവാക്യം കടുത്ത മത വിദ്വേഷം ഉളവാക്കുന്ന തരത്തിലായിരുന്നു. വലിയതോതിൽ മത സ്പർധ, വർഗീയ വിദ്വേഷം പരത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. ആ കുട്ടിക്ക് അതിന്റെ ആപത്ത് തിരിച്ചറിയാൻ കഴിയില്ല. ഈ പരിപാടിക്ക് നേതൃത്വം നൽകിയവരെ കസ്റ്റഡിയിലെടുത്തു.
ഏതെല്ലാം തരത്തിൽ വർഗീയ സംഘർഷം നടത്താനാണ് ബിജെപിയും കേന്ദ്രവും ശ്രമിക്കുന്നത്. അത് കൊണ്ട് വർഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും ഉണ്ടാകില്ല. കള്ള പ്രചാരവേലകൾ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നൂ. ആക്രമണങ്ങൾ ബോധപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ് പൊലീസ് കസ്റ്റഡിയിലാണ്. ജോർജിനെ പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് മാറ്റി. ഡിസിപിയുടെ വാഹനത്തിൽ പി സി ജോർജിനെ മാറ്റിയത്. തിരുവനന്തപുരം കേസിൽ ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് നടപടി. വെണ്ണല കേസിൽ മൊഴി എടുക്കാനാണ് പിസിയെ നിലവിൽ കൊണ്ട് പോയത്. സ്റ്റേഷൻ പരിസരത്തെ സ0ഘർഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയിൽ അപ്പീൽ പോകുമെന്ന് മകൻ ഷോൺ ജോർജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനിൽ ഹാജരായതെന്നും ഷോൺ ജോർജ് പറഞ്ഞു.
Story Highlights: chief minister criticise pc george justifies arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here