Advertisement

പുതിയ അധ്യയന വര്‍ഷം; ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം

May 25, 2022
3 minutes Read
kochimetro

ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹതയുണ്ടാവുക.(free travel for students and teachers on kochi metro)

അന്നേ ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി സൗജന്യയാത്ര. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം.

Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…

കൂടാതെ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതൽ വിവാഹ ഷൂട്ടിന് അനുമതി. കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണം. വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നൽകുന്നതിലൂടെ ഈ രം​ഗത്തെ പുതിയ പരീക്ഷണങ്ങളായിരിക്കും വരും ദിവസങ്ങളിൽ സംഭവിക്കുക.

ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂ‍ർ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്.

Story Highlights: free travel for students and teachers on kochi metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top