Advertisement

‘കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റം വരണം’; രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്ന് ഭക്ഷ്യമന്ത്രി

May 25, 2022
Google News 2 minutes Read

രാജ്യത്ത് അനിയന്ത്രിതമായ വില വര്‍ധനവാണ് ഉണ്ടാകുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ മാറ്റം വരണമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേരളത്തില്‍ എല്ലാ ഉത്പന്നങ്ങലും പുറത്തുനിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളിലെ മാറ്റത്തിന് അനുസരിച്ച് സ്വാഭാവികമായി ഇവിടെയും വര്‍ധനവ് ഉണ്ടാകും. രാജ്യത്ത് അവശ്യ സാധനങ്ങളിലൊന്നായ പച്ചക്കറികള്‍ക്കുള്‍പ്പെടെ വില കൂടുകയാണ്.(gr anil against central government)

സംസ്ഥാനത്ത് വരുന്ന ഒന്നാം തീയതി മുതല്‍ ഗോതബ് ഇറക്കുമതി കേന്ദ്രം നിര്‍ത്തുകയാണ്. ഇതോടെ 57% മലയാളികള്‍ക്ക് ഇന്നലെ വരെ ലഭിച്ച ഗോതബ് പൂര്‍ണമായി അവസാനിക്കുകയാണ്. ഒരു വര്‍ഷക്കാലം ഇനി ഗോതബ് ഉണ്ടാകില്ലയെന്നുമാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.കേരളത്തിന്റെ മണ്ണെണ്ണ വിഹിതം 40% കുറച്ചു. മൂന്നു മാസത്തില്‍ അര ലിറ്റര്‍ കൊടുത്ത് കൊണ്ടിരുന്നത് ഇപ്പോള്‍ പൂര്‍ണമായി കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ മാറ്റം വരണം.

Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…

സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ 53 രൂപ ചെലവഴിച്ചാണ് ചാമ്പവ് അരി സൗജന്യമായി നല്‍കുന്നത്. ഈ ആഴ്ചയില്‍ തന്നെ ആന്ധ്രയിലേക്ക് പോകും. അവിടെ ചെന്ന് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തും. ഉദ്യോഗസ്ഥര്‍ ഈ ആഴ്ചയില്‍ തന്നെ ആന്ധ്രയിലേക്ക് പോകും. വിലക്കയറ്റത്തിന്റെ പ്രയാസം ജനങ്ങള്‍ അനുഭവിക്കാതിരിക്കാനുള്ള പരമാവധി നടപടി സ്വീകരിക്കും-മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ജയ അരി വിതരണം ചെയ്യും. ഒന്നാം തീയതി മുതല്‍ വിതരണം ചെയ്യാനുള്ള സാധ്യത ഉണ്ടായിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കൃതൃമമായ വില വര്‍ധനവ് ഉണ്ടാക്കുകയാണെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Story Highlights: gr anil against central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here