ഇത്തവണ ഫുട്ബോൾ സീസൺ ഓഗസ്റ്റിൽ ആരംഭിക്കും; 9 മാസം നീണ്ടുനിൽക്കുന്ന സീസണിൽ ഐഎസ്എലും സൂപ്പർ കപ്പും ഡ്യൂറൻഡ് കപ്പും

രാജ്യത്ത് ഇത്തവണ ഫുട്ബോൾ സീസൺ നേരത്തെ ആരംഭിക്കും. രാജ്യത്ത് കൊവിഡ് ഭീതി കുറഞ്ഞതിനാൽ ഹോം, എവേ രീതിയിൽ തന്നെയാവും മത്സരങ്ങൾ. ബയോ ബബിളുകളോ ഒരു പ്രത്യേക വേദിയോ മത്സരങ്ങൾക്കുണ്ടാവില്ല. ഡ്യൂറൻഡ് കപ്പ്, ഐഎസ്എൽ, സൂപ്പർ കപ്പ് എന്നീ ടൂർണമെൻ്റുകളൊക്കെ വരും സീസണിൽ നടക്കും.
ഓഗസ്റ്റിൽ ഡ്യൂറൻഡ് കപ്പോടെയാണ് സീസൺ ആരംഭിക്കുക. ഓഗസ്റ്റ് 13 മുതൽ ഡ്യൂറൻഡ് കപ്പ് ആരംഭിക്കും. ഡ്യൂറൻഡ് കപ്പിൽ 20 ടീമുകളാണ് കളിക്കുക. ഐഎസ്എലിലെ 11 ടീമുകളും ഇക്കുറി ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കും. ഒക്ടോബർ 6 മുതലാണ് ഐഎസ്എൽ ആരംഭിക്കുക. മാർച്ച് അവസാനം വരെ സീസൺ നീണ്ടുനിൽക്കും. ഏപ്രിലിലാണ് സൂപ്പർ കപ്പ്. സൂപ്പർ കപ്പിൽ 20 ടീമുകൾ പങ്കെടുക്കും.
Story Highlights: india football season 9 months
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here