‘നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കോടതിയെ സമീപിച്ചത്’; അതിജീവിതയെ മുൻനിർത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ മുരളീധരന്‍

നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്, അവരെ മുന്നിൽ നിർത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ.മുരളീധരൻ. നടിയുടെ പരാതിക്ക് പിന്നിൽ യു.ഡി.എഫിന് ഒരു പങ്കുമില്ല. നടിക്ക് നീതി ലഭിക്കണം. കോടതിയുടെ തീരുമാനത്തിന് ശേഷം തീരുമാനമെടുക്കും. വിഷയം പർവതീകരിക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. എം.എം മണിക്ക് സ്ത്രീകളെ അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.(k muraleedharan against ldf)
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
യു ഡി എഫ് കാലത്ത് പാലത്തിൽ വിള്ളൽ കണ്ടാൽ പ്രതി പൊതുമരാമത്ത് മന്ത്രി. എൽ.ഡി.എഫ് കാലത്ത് പാലം തകർന്നാൽ മന്ത്രിയായ മരുമകൻ പ്രതിയല്ല.പ്രതി ഹൈഡ്രോളിക് ജാക്കിയാണ്.മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ടാണ് മുരളിധരന്‍റെ വിമര്‍ശനം.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലാണ് ഭൂരുഹത. തെറ്റായ നടിപടി ജനങ്ങൾ മനസിലാക്കും. സ്ത്രീകളുടെ ഇത്തരം പ്രശ്നങ്ങളിൽ സർക്കാർ വെള്ളം ചേർക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights: k muraleedharan against ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here