Advertisement

ഇമ്രാൻ ഖാന്റെ റാലി തടഞ്ഞു; നൂറുകണക്കിന് പ്രവർത്തകർ അറസ്റ്റിൽ

May 25, 2022
2 minutes Read

പാകിസ്‍താൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ നടത്താനിരുന്ന റാലി സർക്കാർ തടഞ്ഞു. ഇംറാന്റെ പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിന്റെ നൂറുകണക്കിന് അനുയായികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലാഹോറിൽ അറസ്റ്റ് നടപടി തടയാൻ ഇംറാൻ അനുകൂലി ശ്രമിക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ പൊലീസുകാരൻ മരിച്ചതിനു പിന്നാലെയാണ് ബുധനാഴ്ച നടത്താനിരുന്ന റാലി സർക്കാർ നിരോധിച്ചത്. തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്ക് എത്താൻ കഴിഞ്ഞദിവസം ഇംറാൻ പ്രവർത്തകരോട് ആഹ്വാനംചെയ്തിരുന്നു.

റാലി നടത്തി തലസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി റാണ സനാഉല്ല വ്യക്തമാക്കി. രാജ്യത്ത് ആഭ്യന്തര കലാപം സൃഷ്ടിക്കാനാണ് ഇംറാന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Read Also: ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാക് രഹസ്യാന്വേഷണ ഏജൻസി പദ്ധതിയിട്ടു എന്ന് റിപ്പോർട്ട്

സംഘർഷസാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് തലസ്ഥാനത്തെ സുരക്ഷാസന്നാഹം വർധിപ്പിച്ചിട്ടുണ്ട്. പാർലമെന്റ് മന്ദിരത്തിനു സമീപത്തേക്ക് ഇംറാന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights: Pakistan: Khan’s party alleges hundreds arrested ahead of march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top