പിസി ജോര്‍ജിന് പിന്തുണയുമായി ശോഭ സുരേന്ദ്രൻ; പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പി.ഡി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പി.സി.ജോര്‍ജിന് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധവുമായി എത്തി.(shobhasurendran supports pc george)
Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…
കേരളത്തിൽ നടക്കുന്ന അന്യായത്തിന് എതിരെ പ്രവർത്തിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്യുന്നതെന്ന് ബിജെപിയുടെ ദേശീയ നിർവാഹകസമിതി അംഗം ശോഭ സുരേന്ദ്രൻ പറഞ്ഞു. പി സി ജോർജ് ഒരു ക്രിമിനൽ അല്ല, ഒരു രാജ്യദ്രോഹിയല്ല, പിസി ജോർജ് പൊതു പ്രവർത്തകനാണ്. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് ആരാണ് അധികാരം നൽകിയത്. അദ്ദേഹത്തിന് പൂർണ പിന്തുണ ബിജെപിയുടെ ഭാഗത്ത്നിന്ന് ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ നടിയെ ആക്രമിച്ച കേസ് എങ്ങനെ അതിവിദഗ്‌ധമായി അട്ടിമറിക്കാൻ സാധിച്ചു എന്നത് കേരള ജനത കണ്ടതാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights: shobhasurendran supports pc george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here