എം എം മണിയും, ഇ പി ജയരാജനും അതിജീവിതയെ അപമാനിക്കുന്നു; യുഡിഎഫ് എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും വി ഡി സതീശൻ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സിപിഐഎം ഇടനിലക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫ് എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും, കോൺഗ്രസ് ഏത് കേസിലാണ് വെള്ളം ചേർത്തതെന്നും മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. എം എം മണിയും, ഇ പി ജയരാജനും അതിജീവിതയെ അപമാനിക്കുകയാണ്. മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കാത്ത കാര്യങ്ങൾ ഇരുവരെയും കൊണ്ട് പറയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.(vd satheeshan against mm mani and ep jayarajan)
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
‘എം എം മണിയും, ഇ പി ജയരാജനും, ആന്റണി രാജുവുമൊക്കെ അതിജീവിതയെ അപമാനിക്കുകയാണ് ചെയ്തത്. എന്ത് ക്രൂരമായിട്ടാണ് അവരെ അപമാനിച്ചത്. മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കാത്ത കാര്യങ്ങൾ ഇവരെ കൊണ്ട് പറയിപ്പിക്കുകയാണ്. യുഡിഎഫ് എന്നും അതിജീവിതയ്‌ക്കൊപ്പമാണ്. കോൺഗ്രസ് ഏത് കേസിലാണ് വെള്ളം ചേർത്തതെന്ന് മുഖ്യമന്ത്രി പറയണം.അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണ്’- വി ഡി സതീശൻ പറഞ്ഞു.
എന്നാൽ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും. ഹർജി നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്.
Story Highlights: vd satheeshan against mm mani and ep jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here