ഗുജറാത്തിൽ 2 പാക്ക് മത്സ്യത്തൊഴിലാളികൾ പിടിയിൽ

ഗുജറാത്തിലെ ഭുജിൽ നിന്ന് രണ്ട് പാകിസ്താൻ മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് പിടികൂടി. നാല് പാക്ക് നിർമ്മിത ബോട്ടുകളും പിടിച്ചെടുത്തു. രാവിലെ 8.30-ഓടെ ഹറാമി നളയുടെ പൊതുമേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോട്ടുകളുടെ നീക്കം ബിഎസ്എഫ് കണ്ടെത്തിയത്. പ്രദേശത്ത് ഊർജിതമായ തെരച്ചിൽ ആരംഭിച്ചതായി ബിഎസ്എഫ്.
തുടർന്ന് സ്ഥലത്തെത്തിയ സംഘം, ബോട്ടുകൾ പരിശോധിച്ചു. പിന്നാലെ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ പിടിച്ചെടുത്ത ബോട്ടിൽ നിന്ന് മത്സ്യബന്ധന വലകൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയൊഴികെ സംശയാസ്പദമായ ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് ബിഎസ്എഫ് അറിയിച്ചു.
അതേസമയം, കടൽക്ഷോഭവും ശക്തമായ കാറ്റും കാരണം മത്സ്യത്തൊഴിലാളികളും ബോട്ടുകളും ഇന്ത്യൻ ഭാഗത്ത് ഒലിച്ചുപോകാനുള്ള സാധ്യത ശക്തമാണെന്ന് ബിഎസ്എഫ് അറിയിച്ചു.
Story Highlights: 2 Pakistani Fishermen Detained, 4 Fishing Boats Seized In Gujarat’s Bhuj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here