പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഷൈബിൻ അഷ്റഫിന് നിയമസഹായം നൽകിയ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പരിശോധന

നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഷൈബിൻ അഷ്റഫിന് നിയമസഹായം നൽകിയ മുൻ പൊലീസി ഉദ്യോഗസ്ഥന്റെ വീട്ടിൽ പരിശോധന. റിട്ട. എസ് ഐ സുന്ദരൻ്റെ വയനാട് കൊളേരിയിലെ വീട്ടിലാണ് നിലമ്പൂർ പൊലീസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വീട്ടിൽ നിന്ന് സുന്ദരൻ ഉപയോഗിച്ചിരുന്ന രണ്ട് ഡയറികൾ കണ്ടെത്തി.
ഷൈബിനെ പലതവണ സുന്ദരൻ സഹായിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോലിയിൽ നിന്ന് വിടുതൽ വാങ്ങി വിദേശ രാജ്യങ്ങളിടക്കം ഷൈബിനു വേണ്ടി പ്രവർത്തിക്കുന്നതിനായി പോയിരുന്നു. ഇതിനു പിന്നാലെ സുന്ദരൻ ഒളിവിൽ പോയി. ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല.
Story Highlights: nilambur murder police officer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here