‘അസുഖങ്ങളുണ്ടെങ്കിലും ജയിലില്‍ പോകാന്‍ ഭയമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു’; അഭിഭാഷകന്‍ ട്വന്റിഫോറിനോട്

ജയിലിലേക്ക് പോകാന്‍ തനിക്ക് ഭയമില്ലെന്നാണ് പി സി ജോര്‍ജ് മജിസ്‌ട്രേറ്റിന് മുന്നില്‍ അറിയിച്ചതെന്ന് പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ സിജു രാജന്‍. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും ജയിലിലേക്ക് പോകാന്‍ തയാറെന്നാണ് പി സി ജോര്‍ജ് അറിയിച്ചത്. പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കിയതായി അഭിഭാഷകന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
അനന്തപുരി മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിനെ തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി.സി.ജോര്‍ജിനെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പി.സി.ജോര്‍ജിനെ വൈദ്യ പരിശോധനക്കായി വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍ വച്ച് തന്നെ കൊവിഡ് പരിശോധനയുള്‍പ്പെടെയുള്ള വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്.
പൊലീസു കാരണം പി.സി.ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി.സി.ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി.സി.ജോര്‍ജും കോടതിയില്‍ വ്യക്തമാക്കി.
Story Highlights: pc george advocate on remand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here