Advertisement

“പലവിധ പ്രമേയങ്ങൾ കൊണ്ടും കലാമൂല്യം കൊണ്ടും മലയാള സിനിമ അത്ഭുതപ്പെടുത്തുന്നു”: മലയാള സിനിമയെ അഭിനന്ദിച്ച് ജൂറി…

May 27, 2022
Google News 1 minute Read

52- മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.. മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോർജും ബിജു മേനോനും കരസ്ഥമാക്കി. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്‍തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. മലയാള സിനിമയെ കുറിച്ചുള്ള ജൂറിയുടെ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അഖ്തർ മിർസയുടെ പരാമർശം.

നിങ്ങളെന്നോട് ചോദിച്ചത് കൊണ്ടോ ഞാൻ ജൂറിയായി ഇരിക്കുന്നതുകൊണ്ടോ പറയുന്നതല്ല. പലവിധ പ്രമേയങ്ങൾ കൊണ്ടും കലാമൂല്യം കൊണ്ടും മലയാള സിനിമ അത്ഭുതപെടുത്തിയിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ച പോലെ സിനിമ മേഖലയെയും ബാധിച്ചിട്ടുണ്ട്. ആ സമയത്തും ഒരുപിടി നല്ല സിനിമകൾ സമ്മാനിക്കാൻ മലയാള സിനിമയ്ക്ക് സാധിച്ചു എന്നത് അഭിനന്ദനീയം തന്നെയാണ് എന്നും അഖ്‌തർ പറഞ്ഞു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്തത്. മികച്ച പിന്നണി ഗായികയായി സിത്താര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു.

രണ്ടാമത്തെ ചിത്രം ചവിട്ട്, സജാസ് രഹ്മാന്‍ ഷിനോസ് റഹ്മാന്‍. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്‌കരന്‍. മികച്ച തിരക്കഥാകൃത്ത് കൃഷാന്ത്. മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍. ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരം ദേവിയും സ്വന്തമാക്കി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here