സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടൻ; വാർത്താസമ്മേളനം നാലു മണിക്ക്

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം അല്പ സമയത്തിനകം നടക്കും. നാല് മണിക്കാണ് വാർത്താസമ്മേളനം. നേരത്തെ, അഞ്ച് മണിക്കാണ് വാർത്താസമ്മേളനം തീരുമാനിച്ചിരിക്കുന്നത്. ജോജു ജോർജ്, ഫഹദ് ഫാസിൽ, ബിജു മേനോൻ എന്നിവരുടെ പേരുകൾ മികച്ച നടന്മാരുടെ സാധ്യതാ പട്ടികയിലുണ്ട്. നടിമാരിൽ നിമിഷാ സജയൻ, രേവതി തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്. ചിത്രങ്ങളുടെ പട്ടികയിൽ കുരുതിയാണ് മുന്നിൽ.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ നിരവധി നടീനടന്മാരുടെ ചിത്രങ്ങൾ പുരസ്കാരത്തിനായി മത്സരിക്കുന്നുണ്ട്. ആകെ 142 ചിത്രങ്ങളാണ് ആദ്യ പട്ടികയിലുണ്ടായിരുന്നത്. സമീപകാലത്തൊന്നും ഇത്രയധികം താരങ്ങൾ മത്സര രംഗത്തുണ്ടായിട്ടില്ല. അതേസമയം, അന്തിമ പട്ടികയിൽ നിന്ന് സൂപ്പർ താരങ്ങൾ പുറത്തുപോയെന്നാണ് റിപ്പോർട്ട്.
Story Highlights: kerala state film awards soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here