ഇത് ചരിത്രനേട്ടം, നയ്ല അൽ ബലൂഷി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ യുഎഇ വനിത

നയ്ല അൽ ബലൂഷി എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ യുഎഇ വനിതയായി. പർവതാരോഹകൻ സഈദ് അൽ മെമാരിയുടെ ഭാര്യയാണ് നയ്ല. അദ്ദേഹം നൂറിലേറെ പർവതങ്ങൾ കയറിയിട്ടുണ്ട്. താൻ മല കയറിയത് സഈദ് അൽ മെമാരിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണെന്ന് നയ്ല വെളിപ്പെടുത്തി. രണ്ട് തവണയാണ് മെമാരി എവറസ്റ്റിന് മുകളിലെത്തിയത്. ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ അറബ് ദമ്പതികളായി നയ്ലയും മെമാരിയും മാറി.
പാകിസ്താനിലെ ബ്രോഡ് പീക്ക് കീഴടക്കാൻ കഴിഞ്ഞ വർഷം നെയ്ല ശ്രമിച്ചിരുന്നെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ ശ്രമമാണ് എവറസ്റ്റ് കീഴടക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു. അതിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് 8,849 മീറ്റർ ഉയരമുള്ള എവറസ്റ്റ് കീഴടക്കി ചരിത്രം സൃഷ്ടിച്ചത്. മൂന്ന് മാസം മുമ്പാണ് ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്.
Read Also: യുഎഇയില്‍ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു
ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും കയറിയാൽ അത്ര പ്രയാസമേറിയതല്ല എവറസ്റ്റെന്നും കാലാവസ്ഥ വളരെ അനുകൂലമായിരുന്നെന്നും നയ്ല ചൂണ്ടിക്കാട്ടി. മറ്റ് ഇമാറാത്തി വനിതകൾക്ക് ഈ നേട്ടം പ്രചോദനമാകുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.
പത്ത് ദിവസം കൊണ്ടാണ് അവർ മുകളിൽ എത്തിയത്. എവറസ്റ്റ് കയറുന്നതിന് മുന്നോടിയായി സൈക്കിളിങും ഓട്ടവും ദിനചര്യയാക്കിയിരുന്നു. ഇതിന് മുമ്പ് ഭർത്താവിനൊപ്പം അവർ ചില മലകൾ കയറിയിരുന്നു. 2020ൽ തുർക്കിയിലെ ഗ്രേറ്റർ അരാരത്ത്, യുക്രെയ്നിലെ മൗണ്ട് കാമറൂൺ, മൗണ്ട് ഹോവർല എന്നിവ നെയ്ല കീഴടക്കിയിരുന്നു.
Story Highlights: Nyla Al Balushi is the first UAE woman to climb Mount Everest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here