Advertisement

മംഗളൂരുവിലെ ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം

10 hours ago
2 minutes Read
ashraf

കർണാടക മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ പുൽപ്പള്ളി സ്വദേശി അഷ്‌റഫ്‌ കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘം. 20 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കി എന്ന് ആരോപിച്ച് അഷ്‌റഫിനെ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിന്റെ കാരണമെന്താണെന്നതിൽ ഇപ്പോഴും വ്യക്തത കുറവുണ്ട്. പാകിസ്താൻ അനുകൂല മുദ്രാവാക്യമാണ് പ്രകോപന കാരണമെന്നാണ് പ്രതികളുടെ മൊഴി. ക്രിക്കറ്റ് കളി കാണാൻ എത്തിയവരിൽ ചിലരും സമാനമായ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അത് വിശദമായ അന്വേഷണത്തിലൂടെ മാത്രമെ സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്. അഷ്‌റഫ്‌ പഠിക്കുന്ന കാലം മുതൽ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ അഷ്‌റഫ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയതിന്റെ മുൻകാല അനുഭവങ്ങളില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹം മലപ്പുറം ചോലക്കുണ്ട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ സംസ്കരിച്ചു.

Story Highlights : Mangaluru mob attack: Youth killed, Special team to investigate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top