മുറ്റത്ത് കളിക്കുന്നതിനിടെ ടാങ്കർ കയറിയിറങ്ങി; മൂന്ന് വയസുകാരി മരിച്ചു

മുറ്റത്ത് കളിക്കുന്നതിനിടെ വാട്ടർ ടാങ്കർ കയറിയിറങ്ങി മൂന്ന് വയസുകാരി മരിച്ചു. ബെംഗളൂരു സർജാപൂരിലെ ഒരു അപ്പാർട്ട്മെൻ്റിനു സമീപത്താണ് സംഭവം. നേപ്പാൾ സ്വദേശിയായ പ്രതീക്ഷ ഭട്ട് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ടാങ്കർ പിന്നിലേക്ക് എടുക്കുന്നതിനിടെ പ്രതീക്ഷ ടാങ്കറിനടിയിൽ പെടുകയായിരുന്നു.
ഫ്ലാറ്റിലേക്ക് ജലവിതരണം നടത്തുന്ന ടാങ്കിലേക്ക് വെള്ളം നിറക്കാനെത്തിയതായിരുന്നു വാട്ടർ ടാങ്കർ. ഇതിനരികെ പ്രതീക്ഷ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ഡ്രൈവർ ടാങ്കർ പിന്നിലേക്കെടുത്തു. ഡ്രൈവറോ പ്രതീക്ഷയോ ഇത് ശ്രദ്ധിച്ചില്ല. പിന്നിലേക്ക് വന്ന ടാങ്കർ കുട്ടിയെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കുട്ടി അപ്പോൾ തന്നെ മരണപ്പെട്ടു. ഡ്രൈവർ വാഹനമെടുത്ത് സ്ഥലം വിട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പ്രതീക്ഷയുടെ അമ്മ ജയന്തി ഭട്ട് വീട്ടുവേലക്കാരിയാണ്. പിതാവ് ഖേംരാജ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നു. തൊഴിൽ തേടിയാണ് കുടുംബം ബെംഗളൂരുവിൽ എത്തിയത്.
Story Highlights: Toddler run over tanker playing apartment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here