ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കും; സമിതി രൂപീകരിച്ച് ഉത്തരാഖണ്ഡ്

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ നടപടികളുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കരട് തയ്യാറാക്കുന്നതിനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
ഗോവയ്ക്ക് ശേഷം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മാറുകയാണ് ഉത്തരാഖണ്ഡ് എന്നും വ്യത്യസ്ത മതത്തിലും വിഭാഗങ്ങളിലും പെട്ടവര്‍ക്കായി ഞങ്ങള്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
നേരത്തെ മെയ് രണ്ടിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും ഏകീകൃത സിവില്‍ കോഡ് ഉടന്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Read Also: ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി
അതേസമയം ഉത്തരാഖണ്ഡ് സര്‍ക്കാരിനെതിരായ നീക്കത്തെ ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ത്ത് രംഗത്തെത്തി. ‘ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നീക്കം’ എന്നാണ് നടപടിയെ വിശേഷിപ്പിച്ചത്. പണപ്പെരുപ്പം, സമ്പദ്‌വ്യവസ്ഥ, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പ്രതികരിച്ചു.
Story Highlights: Uttarakhand to implement uniform civil code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here