Advertisement

ബാബുരാജൻ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

May 28, 2022
Google News 2 minutes Read

കോഴിക്കോട് കല്ലായി കണ്ണഞ്ചേരി സ്വദേശിയായ ബാബുരാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി. പൊക്കുന്ന് കുറ്റിയിൽത്താഴം സ്വദേശി മുരളിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജ് കെ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്.

Read Also: ഗുണ്ടുകാട് അനി വധക്കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്

പിഴയൊടുക്കിയില്ലെങ്കിൽ 3 വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. 2019 മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് പ്രതി മുരളി ബാബുരാജിനെ കിണറ്റിൽ തള്ളിയിട്ട് കൊലപെടുത്തുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് കേസിൽ 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ സാക്ഷികളിൽ മൂന്നു പേർ വിചാരണ വേളയിൽ കൂറുമാറിയിരുന്നു. കോഴിക്കോട് ടൗൺ പൊലീസാണ് കേസന്വേഷിച്ചത്.

Story Highlights: Baburajan murder case; accused was sentenced to life imprisonment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here