മഴ മുന്നറിയിപ്പില്‍ രാത്രി വീണ്ടും മാറ്റം: എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പേകുന്നത്. രാത്രി പത്തരക്ക് പുറത്തിറക്കിയ അറിയിപ്പിലാണ് എല്ലാ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് നാളെയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. എട്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രത. ജൂണ്‍ 1 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Story Highlights: Change of night again in rain warning: Chance of rain in isolated places in all districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here