‘ഏഴ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കും; രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്’: കേന്ദ്രമന്ത്രി കിരൺ റിജിജു

ഏറ്റവും പ്രധാനപ്പെട്ട സമയത്ത്, രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ല, മറിച്ച് രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ഭീകരതയ്ക്കെതിരായ സന്ദേശവുമായി ഏഴ് പ്രതിനിധി സംഘങ്ങൾ മറ്റ് രാജ്യങ്ങൾ സന്ദർശിക്കും. രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്. ഇന്ത്യയുടെ ശബ്ദം ലോകത്തിന് മുന്നിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് തോന്നി. ഇത് ഒരു രാഷ്ട്രീയ ദൗത്യമല്ല, വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളുണ്ട്, പക്ഷേ അവർ ഇന്ത്യയുടെ പ്രതിനിധികളാണ്, ഇതൊരു ദേശീയ ദൗത്യമാണ്.
മെയ് 7 ന് പാകിസ്താൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അവർ നൽകും.ഞാൻ പറഞ്ഞതുപോലെ ഇത് ഒരു ദേശീയ ദൗത്യമാണ്. ഇതൊരു രാഷ്ട്രീയ ദൗത്യമല്ലാത്തതിനാൽ വ്യത്യസ്തമായ ഒരു ശബ്ദവും പ്രതീക്ഷിക്കുന്നില്ല. എല്ലാവരും ഇതിനെ (സർവകക്ഷി പ്രതിനിധി സംഘത്തിന്റെ ആശയം) അഭിനന്ദിച്ചു, ഇതൊരു നല്ല ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.
സർവ്വകക്ഷി യോഗത്തിൽ, മിക്കവാറും എല്ലാ പാർട്ടികളും നമ്മുടെ കാഴ്ചപ്പാട് ശക്തമായി അവതരിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തിലും അവർ അതിനൊപ്പം നിൽക്കുമെന്ന് എല്ലാ പാർട്ടികളുടെയും നേതാക്കൾ പറഞ്ഞു. സർക്കാരിനെ പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
രാഷ്ട്രീയ നേതാക്കൾക്ക് പുറമേ, പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളും വിശിഷ്ട നയതന്ത്രജ്ഞരും പ്രതിനിധികളിൽ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 11.30 അല്ലെങ്കിൽ 12 മണിയോടെ ഞങ്ങൾ മുഴുവൻ പട്ടികയും പുറത്തുവിടും. ഓരോ പ്രതിനിധി സംഘത്തിലും എട്ട് മുതൽ ഒമ്പത് വരെ ആളുകൾ ഉണ്ടാകും, അവർ ഓരോരുത്തരും ഏകദേശം അഞ്ച് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Story Highlights : this is a national mission kiren rijiju on all party delegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here