നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കാലാവസ്ഥാ അസംബ്ലിയിൽ നിങ്ങൾക്കും പങ്കെടുക്കാം

തിരുവനന്തപുരത്ത് സംസ്ഥാന നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയായ ‘നാമ്പി’ൽ പങ്കെടുക്കാൻ അവസരം. 14 മുതൽ 24 വയസുവരെ പ്രായപരിധിയിലുള്ളവർക്കാണ് കാലാവസ്ഥാ അസംബ്ലിയിൽ പങ്കെടുക്കാനാകുന്നത്.
Read Also: കാലാവസ്ഥാ വ്യതിയാനം മൂലം മനുഷ്യരുടെ ഉറക്കം നഷ്ടമാവും; ഞെട്ടിപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
14 -18 പ്രായപരിധിയിലുള്ളവർക്ക് ക്വിസ് മത്സരത്തിലൂടെയും 19 – 24 വരെ പ്രായപരിധിയിലുള്ളവർക്ക് മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലൂടെയും അസംബ്ലിയുടെ ഭാഗമാകാം. ജൂൺ 6 ന് നടക്കുന്ന കാലാവസ്ഥാ അസംബ്ലിക്ക് കേരളാ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് നേതൃത്വം നൽകും.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി http://keralaclimateassembly2022.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.
Story Highlights: Climate Assembly in kerala Assembly Building
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here