Advertisement

ഇസ്രയേലുമായുള്ള ഏതുബന്ധവും ഇറാഖിൽ കുറ്റം; ബിൽ പാസാക്കി

May 28, 2022
2 minutes Read

ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബിൽ ഇറാഖി പാർലമെന്റ് പാസാക്കി. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം. ഇറാഖിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം ബാധകമാണ്.

329 അംഗ സഭയിൽ 275 പേർ ബില്ലിനെ പിന്തുണച്ചു. ജനവികാരത്തിന്റെ പ്രതിഫലനമാണ് നിയമമെന്ന് ഇറാഖി പാർലമെന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഇസ്രയേലിന്റെ രാഷ്ട്രപദവി ഇറാഖ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ പുതിയനിയമം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. അതേസമയം ബാഗ്ദാദിൽ തടിച്ചുകൂടിയ ജനങ്ങൾ ഇസ്രയേൽവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.

Read Also: സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5274 പേര്‍ക്ക് ഹജ്ജിന് അവസരം

Story Highlights: Iraq passes law to criminalise relations with Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top