അസർബയ്ജാനിലേക്ക് എയർ അറേബ്യ നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു

എയർഅറേബ്യ അബുദാബിയിൽനിന്ന് അസർബയ്ജാനിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ജൂൺ 28 മുതലാണ് അസർബയ്ജാനിലെ ബാക്കുവിലേക്ക് സർവീസ് തുടങ്ങുന്നത്. എയർഅറേബ്യയുടെ അബുദാബി ഹബിൽ നിന്നുള്ള സർവീസ് ആണ് പുതുതായി ആരംഭിക്കുന്നത്.
അവധിയാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ.യിൽനിന്ന് അസർബയ്ജാനിലേക്ക് പോകുന്ന മലയാളികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് പുതിയ സർവീസ് കൂടുതൽ സൗകര്യമായിരിക്കും.
Read Also: ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്
കൊവിഡ്കാലത്ത് 2020 ജൂലായിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമായി ആരംഭിച്ചതാണ് ബജറ്റ് എയർലൈൻ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 24 സെക്ടറുകളിലേക്കാണ് സർവീസ് നടത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ജയ്‌പുർ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും സർവീസുണ്ട്. എയർ അറേബ്യ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
Story Highlights: New budget Air Arabia flights to Azerbaijan launch in June 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here