ലാൻഡിങ്ങിനിടെ സാങ്കേതിക തകരാർ; വിമാനം സുരക്ഷിതമായി ഇറക്കി

ലാൻഡിങ്ങിനിടെ സാങ്കേതിക തകരാറുണ്ടായ വിമാനം സുരക്ഷിതമായി ഇറക്കി. ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള അലയൻസ് എയർ 9I821 എന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഹിമാചൽ പ്രദേശ് ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, ഡിജിപി അതുൽ വർമ്മ ഉൾപ്പെടെ 44 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ഇറക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
Read Also: നാഗ്പൂരിൽ ബുൾഡോസർ ആക്ഷൻ; കലാപക്കേസിലെ മുഖ്യപ്രതിയുടെ വീടിന്റെ ഒരുഭാഗം പൊളിച്ച് നീക്കി
ഷിംല വിമാനത്താവള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സംഭവത്തെത്തുടർന്ന് വിമാനം പരിശോധനയ്ക്കായി ഉടൻ നിലത്തിറക്കേണ്ടിവന്നു. ഷിംല വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടെയാണ് പ്രശ്‌നം ഉണ്ടായത്, ലാൻഡിംഗിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിൽ തകരാറുണ്ടെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Story Highlights : Brake glitch causes emergency landing on Shimla runway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here