‘അശ്ലീല വിഡിയോ പ്രചരിപ്പിക്കാൻ വിഡി സതീശൻ അംഗീകാരം നൽകുന്നു’; കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഇടതുപക്ഷത്തിന് വോട്ടുചെയ്യുമെന്ന് പി രാജീവ്

അശ്ലീല വിഡിയോ പ്രചരിപ്പിക്കാൻ വി ഡി സതീശൻ അംഗീകാരം നൽകുന്നെന്ന് മന്ത്രി പി രാജീവ്. പ്രഭവകേന്ദ്രത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചു. പരാജയ ഭീതിയിൽ യുഡിഎഫ് ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന് പി രാജീവ് വ്യക്തമാക്കി. കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഇടതുപക്ഷത്തിന് വോട്ടുചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.(p rajeev critics udf over thrikkakara by election)
വിഷയത്തെ അപലപിക്കാൻ പോലും യുഡിഎഫ് നേതാക്കൾ തയാറായില്ലെന്ന് രാജീവ് കുറ്റപ്പെടുത്തി. വിഡിയോ പ്രചരിപ്പിച്ചത് നിസ്സാരവത്കരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകുന്നത് മോശം സന്ദേശമാണ്. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസ്സിലാക്കുമെന്നും രാജീവ് പറഞ്ഞു.
Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി
യുഡിഎഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാനാവാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമർശിച്ചു. വ്യാജ വിഡിയോ പ്രചാരണം ഹീനമായ പ്രവർത്തിയാണ്. വിഷയത്തിൽ യുഡിഎഫ് അനുകൂലികൾ പോലും ഇടതിനോടൊപ്പം നിൽക്കുമെന്നും രാജീവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇടതുപക്ഷം ഒരിക്കൽ പോലും വ്യക്തിഹത്യയിലേക്ക് കടന്നിട്ടില്ല. വികസനം മാത്രമാണ് ചർച്ച ചെയ്തതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
Story Highlights: p rajeev critics udf over thrikkakara by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here