രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍

രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകമ്പടി പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. രാഷ്ട്രീയ-മത നേതാക്കള്‍, റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ സുരക്ഷാ അകമ്പടിയാണ് പിന്‍വലിച്ചത്. (Punjab govt withdraws security cover of politicians)
സുരക്ഷയ്ക്ക് ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. സംസ്ഥാന സായുധ സേനാ സ്‌പെഷ്യല്‍ ഡിജിപിക്ക് മുന്നില്‍ പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.
നേരത്തെ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 184 പേരുടെ സുരക്ഷാ സന്നാഹം പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരുടേതുള്‍പ്പെടെ സുരക്ഷയാണ് പിന്‍വലിച്ചത്. ഇവരില്‍ അഞ്ച് പേര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേര്‍ക്ക് വൈ പ്ലസ് സുരക്ഷയും ഉണ്ടായിരുന്നു. 127 പോലീസുകാരും ഒമ്പത് വാഹനങ്ങളുമാണ് ഇവരുടെ സുരക്ഷാ അകമ്പടിക്കായി ഉണ്ടായിരുന്നത്.
Read Also: കൈക്കൂലി ആവശ്യപ്പെട്ട പഞ്ചാബ് ആരോഗ്യമന്ത്രി ജയിലിൽ; അപ്രതീക്ഷിത നീക്കവുമായി മുഖ്യമന്ത്രി ഭഗവന്ത് മാൻ
ഇത് മൂന്നാം തവണയാണ് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ വിഐപികളുടെ സുരക്ഷാ അകമ്പടി പിന്‍വലിക്കുന്ന നടപടിയെടുത്തത്. ആദ്യ രണ്ട് ഉത്തരവുകളില്‍ മുന്‍ എംഎല്‍എമാരും എംപിമാരും മന്ത്രിമാരും ഉള്‍പ്പെടെ 184 പേരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു.
Story Highlights: Punjab govt withdraws security cover of politicians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here