മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ ചെറുക്കുമെന്ന് പഠനം; പക്ഷേ അധികമാകരുതെന്ന് മാത്രം

മുട്ട അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന ആശങ്ക പലരും പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പലതരം പോഷകഘടകങ്ങളാൽ സമ്പുഷ്‌ടമാണ് മുട്ട. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നവർക്ക് പക്ഷാഘാതവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ‘ഹാർട്ട്’ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്. അഞ്ച് ലക്ഷത്തോളം മുതിർന്നയാൾക്കാരിലാണ് ഈ പഠനം നടത്തിയത്. ചൈനയിലെ ജനങ്ങളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇതിന് പിന്നാലെ കൂടുതൽ വിശദമായ പഠനം ജനസംഖ്യാടിസ്ഥാനത്തിലും നടത്തിയിട്ടുണ്ട്.
ചൈനയിലെ കഡൂറി ബയോബാങ്കിൽ നിന്നുള്ള 4,778 പേരിലാണ് ഗവേഷണം നടത്തിയത്. ചൈനയിലെ പീക്കിങ് യൂണിവേഴ്‌സിറ്റിയിലെ ലാങ് പാനാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. മുട്ട ഭക്ഷിക്കുന്നത് ഹൃദയത്തിന്‍റെയും രക്തധമനികളുടെയും ആരോഗ്യം വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. പരിശോധനയ്ക്ക് വിധേയരായ 4,778 പേരിൽ 3,401പേർ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും 1,377 പേർ അസുഖങ്ങൾ ഇല്ലാത്തവരുമാണ്.
Read Also: ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാൽ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
‘ടാർഗെറ്റഡ് ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് രക്തത്തിലെ പ്ലാസ്‌മ സാമ്പിളുകളിലെ 225 മെറ്റബോളിറ്റുകളെ അളന്നാണ് ഈ നിഗമനത്തിലെത്തിയത്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്ന വ്യക്തികളുടെ രക്തത്തിൽ ഉയർന്ന അളവിൽ ‘അപ്പോളിപോപ്രോട്ടീൻ എ1’ എന്ന പ്രോട്ടീൻ ഉള്ളതായി പഠനത്തിൽ വ്യക്തമായി.
മിതമായ നിരക്കിൽ മുട്ട ഭക്ഷിക്കുന്നവരുടെ രക്തത്തിൽ, രക്തക്കുഴലുകളിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ തന്മാത്രകൾ കൂടുതലാണെന്നും കണ്ടെത്തി. അതായത് ഇത്തരക്കാർക്ക് ഹൃദയാഘാതവും സ്‌ട്രോക്കും വരാനുള്ള സാധ്യത കുറവാണെന്ന് സാരം.
Story Highlights: Studies show that eating eggs helps fight heart disease
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here