സൗദിയിൽ ഒരാഴ്ചയ്ക്കിടെ 12,000ൽ അധികം നിയമ ലംഘകർ പിടിയിൽ

സൗദിയിൽ ഒരാഴ്ചയ്ക്കിടെ പന്ത്രണ്ടായിരത്തിലധികം നിയമ ലംഘകർ പിടിയിലായി. താമസ നിയമ ലംഘകരാണ് പിടിയിലായവരിൽ കൂടുതലും. പതിനായിരത്തിലേറെ നിയമ ലംഘകരെ നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. അനധികൃത താമസക്കാരെയും, നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെയും, നിയമലംഘകർക്ക് സഹായം നൽകുന്നവരെയും കണ്ടെത്താൻ സൗദിയിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്.
സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ 12,358 നിയമലംഘകർ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പിടിയിലായി. ഇതിൽ 7,626 ഉം താമസ നിയമ ലംഘകരാണ്. 3,237 അതിർത്തി സുരക്ഷാ നിയമ ലംഘകരും 1,495 തൊഴിൽ നിയമ ലംഘകരും പിടിയിലായി. അയൽ രാജ്യങ്ങളിൽ നിന്ന് നിയമവിരുദ്ധമായ സൗദിയിലേക്ക് കടക്കുന്നതിനിടെ 285 പേരെ അറസ്റ്റ് ചെയ്തു.
സൗദിയിൽ നിന്ന് നിയമവിരുദ്ധമായി മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 117 പേരും പിടിയിലായി. അനധികൃത താമസക്കാർക്ക് യാത്ര താമസം തുടങ്ങിയ സഹായം ചെയ്തത് നൽകിയതിന് എട്ടു പേരെ അറസ്റ്റ് ചെയ്തു. 11,775 നിയമ ലംഘകരെ നാടുകടത്തി. 2,530 പേരെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 67,584 പേരെ നാടുകടത്താനുള്ള യാത്രാരേഖകൾ ശരിയാക്കാൻ ബന്ധപ്പെട്ട എംബസികളോട് ആവശ്യപ്പെട്ടു.
Story Highlights: more than 12000 offenders arrested in saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here