Advertisement

അസ്ഥികൾ ചിതറിക്കിടക്കുന്നു, സമീപം തലയോട്ടി; തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി

May 29, 2022
2 minutes Read

കോഴിക്കോട് തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. എസ്റ്റേറ്റിനോട് ചേർന്ന കാടുമൂടിയ സ്ഥലത്താണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്ന നിലയിലാണ്. സമീപത്ത് നിന്ന് തലയോട്ടിയും കണ്ടെത്തി. അവശിഷ്ടങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ടന്നാണ് സൂചന.

എസ്റ്റേറ്റിൽ വിറക് ശേഖരിക്കാൻ പോയ ആളാണ് അസ്ഥിക്കൂടവും തലയോട്ടിയും കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം ഉൾപ്പെടെ തുടർ നടപടികൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Read Also: കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Story Highlights: Cadaver remains found in a estate in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top